മരം കട പുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

0
316

parco vtk

നാദാപുരം : കുമ്മങ്കോട് ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കുമ്മങ്കോട്-തണ്ണീര്‍പന്തല്‍ റോഡില്‍ ഹെല്‍ത്ത് സെന്റര്‍ പരിസരത്തെ വന്‍ മരം കടപുഴകി പതിനൊന്ന് കെ വി ലൈന്‍ തകര്‍ത്ത് റോഡില്‍ elite latestപതിക്കുകയായിരുന്നു. ഇലക്ട്രിക്ക് തൂണുകളും തകര്‍ന്നു. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡില്‍ മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സെത്തി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. നാദാപുരം പോലീസും സ്ഥലത്തെത്തി.

deepthi eco latest