വടകര റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തെ മാവിന്‍ കൊമ്പില്‍ പെരുമ്പാമ്പ്

0
2120

parco vtk
വടകര: റെയില്‍വെ സ്‌റ്റേഷനു സമീപത്തെ മാവിന്‍ക്കൊമ്പില്‍ പെരുമ്പാമ്പ്. വ്യാഴാഴ്ച രാവിലെയാണ് ഭീമന്‍ പെരുമ്പാമ്പ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
വടകര റെയില്‍വെ സ്റ്റേഷനു തെക്കു ഭാഗത്തെ elite latestപൊന്തക്കാടിനോട് ചേര്‍ന്ന മരത്തിന്റെ കൊമ്പില്‍ ചുഴറ്റിക്കിടന്ന നിലയായിരുന്നു പാമ്പ്. പൊതുവെ ആള്‍ സഞ്ചാരം കുറഞ്ഞ പ്രദേശമാണ് ഇവിടം. മത്സ്യവില്‍പനക്കാരനാണ് പാമ്പിനെ ആദ്യം കണ്ടതെന്നു പറയുന്നു. സംഭവമറിഞ്ഞ് നിരവധി പേര്‍ തടിച്ചു കൂടി. പന്ത്രണ്ട് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി വനത്തില്‍ തള്ളാന്‍ കൊണ്ടുപോയി.

deepthi eco latest