കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകളില്‍ രാഹുല്‍ ഗാന്ധി എത്തി; കുടുംബത്തിന് നീതി കിട്ടണം

0
612

പെരിയ: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ parco vtkഗാന്ധി സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
ഇരു വീടുകളിലും 10 മിനിറ്റോളം അദ്ദേഹം ചിലവഴിച്ചു. ഈ കൊടും കുറ്റകൃത്യം ചെയ്തവര്‍ക്ക് എന്തായാലും ശിക്ഷ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നീതി കിട്ടണം.
കേരളത്തിന്റെ മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനായി എല്ലാവിധ നിയമസഹായങ്ങളും നല്‍കാമെന്ന് രാഹുല്‍ വാഗ്ദാനം elite latestചെയ്തതായും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
വീട്ടില്‍ നിന്നുമിറങ്ങിയ രാഹുല്‍ ഗാന്ധി കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എംഎല്‍എ നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ ഉള്‍വശങ്ങള്‍ നോക്കിക്കണ്ടു. അതിനുശേഷം ശരത് ലാലിന്റെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് രാഹുലിനെ കാണാന്‍ എത്തിയിരുന്നത്.

deepthi eco latest