ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് രാജ്യത്ത് ഭീകര സാഹചര്യം സൃഷ്ടിക്കുമെന്ന്

0
361

വടകര: കേന്ദ്രത്തില്‍ ബിജെപി വീണ്ടും ഭരണത്തിലെത്തുന്നത് ഭയാനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല. മണ്ഡലം മുസ്ലിംലീഗ് parco vtkകമ്മിറ്റി അഴിയൂരില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസപരമായ സുരക്ഷ ഉറപ്പു നല്‍കുന്ന വ്യക്തിനിയമങ്ങളുടെ കടക്കല്‍ കത്തിവെക്കും. ന്യൂനപക്ഷ സംരക്ഷണത്തിനായി ആട്ടിന്‍ തോലണിഞ്ഞെത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസിന് ശക്തി പകരുക എന്നത് മാത്രമാണ് ഫാസിസ്റ്റുകളുടെ കൈയ്യില്‍ നിന്ന് രാജ്യത്തെ തിരിച്ചെടുക്കാനുള്ള വഴിയെന്നും ഉമ്മര്‍പാണ്ടികശാല പറഞ്ഞു.
ഷംസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് എം.സി വടകര elite latestഅധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, വി.പി.ഇബ്രാഹിംകുട്ടി, സി.കെ.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ഒ.കെ.കുഞ്ഞബ്ദുല്ല സ്വാഗതവും കെ.അന്‍വര്‍ ഹാജി നന്ദിയും പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ കുറിച്ച് മുസ്തഫ തന്‍വീര്‍ സംസാരിച്ചു.
വളരുന്ന ഫാസിസവും തകരുന്ന മതേതരത്വവും എന്ന വിഷയം ഉസ്മാന്‍ താമരത്ത് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് എന്‍.പി.അബ്ദുല്ല ഹാജി, ക്രസന്റ് അബ്ദുല്ല ഹാജി, ഇ.ടി.അയൂബ്, അന്‍സീര്‍ പാനോളി എന്നിവര്‍ നേതൃത്വം നല്‍കി. പി.എം.മുസ്തഫ നന്ദി പറഞ്ഞു.deepthi eco latest