കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

0
803

 
വടകര: വടകരയിലും പരിസരങ്ങളിലും എക്സൈസ് സംഘം നടത്തിയ parco vtkപരിശോധനയില്‍ എന്‍ഡിപിഎസ് കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. തലശ്ശേരി ടെമ്പിള്‍ ഗേറ്റില്‍ കദീജ മന്‍സില്‍ സിയാദ് (37), തലശ്ശേരി ചാലില്‍ സത്യന്‍ (27) എന്നിവരെ വടകര പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി .അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. സിയാദിന്റെ കൈവശം 100 ഗ്രാം കഞ്ചാവും സത്യനില്‍ നിന്നു 50 ഗ്രാം കഞ്ചാവും പിടികൂടി. എറണാകുളം, പാലക്കാട്, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായി പതിനഞ്ചോളം elite latestഎന്‍ഡിപിഎസ് കേസുകളിലെ പ്രതിയാണ് സിയാദ്. വടകര എക്സൈസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു മാസം റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് വീണ്ടും കഞ്ചാവുമായി അറസ്റ്റിലാകുന്നത്. മാഹിയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചാണ് ഇവര്‍ വിതരണ ശൃംഖല വ്യാപിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മൊത്തമായി എത്തിച്ച് deepthi eco latestചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് പതിവ്. പ്രതിയില്‍ നിന്നും കഞ്ചാവ് വാങ്ങുന്നവരുടെ ലിസ്റ്റും ബാങ്ക് പാസ് ബുക്കും എക്സൈസ് സംഘം പിടിച്ചെടുത്തു. സംസ്ഥാനത്തെ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ് സിയാദ് എന്ന് അധികൃതര്‍ പറഞ്ഞു.
മറ്റൊരു കേസില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മു്ന്നില്‍നിന്നും 25 ഗ്രാം കഞ്ചാവുമായി തലശ്ശേരി ഗോപാല്‍പേട്ട ചക്കേരീന്റവിട അക്ബറിനെ(36)യാണ് വടകര റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹാഷിം ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളേയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.