തെരുവുനായ ശല്യത്താല്‍ പൊറുതി മുട്ടി അടക്കാത്തെരു

0
484

parco vtk
വടകര അടക്കാത്തെരുവിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായി. നായകളെ പേടിച്ച് ആളുകള്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ്. അടക്കാത്തെരു, ജെ.ടിഎസ്, വയല്‍പീടിക, അറക്കിലാട് റോഡ് എന്നിവിടങ്ങളിലാണ് നായ്ശല്യം രൂക്ഷം. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നട elite latestയാത്രക്കാര്‍ക്കും ഭയത്തോടെ മാത്രമെ സഞ്ചരിക്കാന്‍ കഴിയുന്നുള്ളു. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് അടക്കാത്തെരു എആര്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ടി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി റഫീഖ് വടക്കയില്‍, ടി.പി.ഹരിദാസന്‍, കെ.പി.രാധാകൃഷ്ണന്‍, സുഭാഷ് കുറ്റിയില്‍, സി.കെ.അബ്ദുല്‍ ഫത്തഹ്, സീതാ ഗോപാലന്‍, ടി.കെ.അജി, സി.കെ.ശ്രീനിവാസന്‍, പ്രമീള ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

deepthi eco latest