യുദ്ധവിരുദ്ധ അന്താരാഷ്ട്ര ചലച്ചിത്രമേള ശനിയാഴ്ച തുടങ്ങും

0
158

parco vtk

വടകര: മണിയൂരിലെ കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ ക്വാസോ ലിബറം ഫെസ്റ്റിന്റെ ഭാഗമായി വടകര സിനിമ കലക്ടീവ്, ഫാല്‍ക്കെ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ദ്വിദിന യുദ്ധവിരുദ്ധ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ എഞ്ചിനിയറിങ് കോളജ് elite latestഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. യുദ്ധഭീകരതകള്‍ സമാധാനപാതകളിലേക്ക് തന്നെ നമ്മെ കൊണ്ടെത്തിക്കും എന്ന തിരിച്ചറിവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിലേക്ക് സൗജന്യമായാണ് പ്രവേശനം. റ്റൂ ഹാഫ് ടൈംസ് ഇന്‍ ഹെല്‍, ദി പ്രസിഡന്റ്, ഫോക്സ്ട്രോട്ട്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ടേര്‍ട്ല്‍സ് കേന്‍ ഫ്ളൈ, ദി പിയാനിസ്റ്റ്, നൈറ്റ് ആന്റ് ഫോഗ്, ഇന്‍ സിറിയ എന്നീ എട്ട് സിനിമകളാണ് പ്രദര്‍ശനത്തിന് സജ്ജമാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

deepthi eco latest