ബസുകള്‍ സര്‍വീസ് മുടക്കുന്നു; നടപടിയെടുക്കാന്‍ അധികൃതര്‍ക്കു മടി

0
349

 

നാദാപുരം: മലയോര മേഖലയെ മറന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ parco vtkബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മടി. ബസുകള്‍ പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് മലയോര മേഖലയില്‍ യാത്ര ദുരിതത്തിന് ഇടയാക്കുകയാണ്. ഇത് സംബന്ധിച്ച് നല്‍കിയ പരാതികളും മോട്ടോര്‍ വാഹന വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു. ജനകീയ വിഷയങ്ങളില്‍ പരാതി നല്‍കി മാസം ഒന്ന് കഴിഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയമായിരുന്ന സ്വകാര്യ ഓപ്പറേറ്ററുടെ ബസ് മലയോര മേഖലയിലേക്ക് സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കുറ്റ്യാടി- വടകര റൂട്ടില്‍ സര്‍വീസ് elite latestനടത്തുന്നുണ്ട്. മലയോരത്തുള്ള ജനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റും പോയിരുന്നത് ഈ ബസിലായിരുന്നു. സര്‍വീസ് നിര്‍ത്തിയതോടെ ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ ദുരിതം വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് വളയം മേഖലയിലെ വിവിധ deepthi eco latestക്ലബ്ബുകളും നാട്ടുകാരും പരാതിയുമായി വടകര ആര്‍ടിഒ അധികൃതര്‍ക്ക് മുന്നിലെത്തിയത്. ബസിന്റെ നമ്പര്‍ സഹിതം പരാതി നല്‍കി മാസം ഒന്ന് കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല. ചെറുകിട ബസുടമകളുടെ മേല്‍ അമിതാവേശം കാണിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് വന്‍കിട ബസ് മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂക്കിന്‍തുമ്പില്‍ നടക്കുന്ന നിയമ ലംഘനം ചൂണ്ടിക്കാണിച്ചിട്ടും നടപടി എടുക്കാത്തതിനാല്‍ ഉന്നതാധികാരിളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇത്തരം പെര്‍മിറ്റുകള്‍ പിടിച്ചെടുത്ത് കെഎസ്ആര്‍ടിസിക്ക് കൈമാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.