നാദാപുരത്ത് ഒരു കമ്പനി കേന്ദ്ര സേനയെ നിയോഗിക്കും

0
897

.
നാദാപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ നാദാപുരം സബ് parco vtkഡിവിഷണില്‍ ഒരു കമ്പനി കേന്ദ്ര സേനയെ നിയോഗിക്കും. സെന്‍ട്രല്‍ പാരാ മിലിട്ടറി ഫോഴ്സിന്റെ 90 പേരടങ്ങുന്ന ഒരു കമ്പനി സേനാംഗങ്ങള്‍ക്ക് താമസ സൗകര്യമുള്‍പ്പെടെ ഒരുക്കുന്നതിന്റെ ഭാഗമായി സിആര്‍പിഎഫിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ നാദാപുരത്ത് എത്തി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമുമായി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ ഒരു കമ്പനിയും പിന്നീട് കൂടുതല്‍ പേരും സ്ഥലത്തെത്തും. ഗ്രാമപഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം, കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യാനാണ് ആലോചിക്കുന്നത്. ഇവിടങ്ങളിലെ കുടിവെള്ളത്തിന്റ ലഭ്യത കുറവ് പോലീസ് സേനയെ അറിയിച്ചിട്ടുണ്ട്. അതീവ പ്രശ്ന ബാധിത മേഖല എന്ന് കണക്കാക്കിയാണ് നേരത്തെ തന്നെ സേനയെ മേഖലയില്‍ വിന്യസിക്കുന്നത്. നാദാപുരത്തെത്തുന്ന സേനയെ വളയം, തൊട്ടില്‍ പാലം, കുറ്റ്യാടി, elite latestപേരാമ്പ്ര എന്നിവിടങ്ങളിലായി നിയോഗിക്കും. പ്രശ്ന ബാധ്യത ബൂത്തുകളുടെ വിവരങ്ങള്‍ രഹസ്യാന്യേഷണ വിഭാഗം ശേഖരിച്ചുവരികയാണ്. തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഇത്തരം സ്ഥലങ്ങളിലെ ടൗണ്‍ കേന്ദ്രീകരിച്ച് സേന റൂട്ട് മാര്‍ച്ച് നടത്തും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടാവുന്ന അക്രമങ്ങളെ നേരിടാന്‍ പോലീസിനൊപ്പം കേന്ദ്ര സേനയെയും വിനിയോഗിക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു.

deepthi eco latest