കൊച്ചുകുട്ടികള്‍ ഭക്ഷ്യമേള നടത്തി; തുക പാലിയേറ്റീവിന്

0
128

parco vtk
നാദാപുരം: പലഹാര വിശേഷങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി സിസിയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ നിന്ന് ലഭിച്ച തുക നാദാപുരം പാലിയേറ്റീവ് കെയറിന് നല്‍കി. സ്‌കൂളിലെ ഒന്നാം തരത്തിലെ വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ നിന്ന് ഉണ്ടാക്കിയ പലഹാരങ്ങള്‍ കൊണ്ടാണ് elite latestഭക്ഷ്യമേള സംഘടിപ്പിച്ചത്. മേള കാണാന്‍ വന്ന രക്ഷിതാക്കള്‍ പലഹാരങ്ങള്‍ വാങ്ങി. കിട്ടിയ തുക 5022 രൂപ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു് .സ്‌കൂള്‍ വാര്‍ഷികത്തില്‍ എം.എല്‍.എ. ഇ.കെ.വിജയനും, വിദ്യാര്‍ഥികളും ചേര്‍ന്ന് പാലിയേറ്റീവ് ചെയര്‍മാന്‍ കെ.ഹേമചന്ദ്രന് തുക കൈമാറി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിണ്ട് വളപ്പില്‍ കുഞ്ഞമ്മത്, വാര്‍ഡ് മെമ്പര്‍ സുജിത പ്രമോദ്, ഡോ.പി.കേളു ,പി.ടി.എ.പ്രസിഡണ്ട് ടി.ബാബു, മാനേജര്‍ കെ.ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ബി.രവീന്ദ്രന്‍, സുമതി, കളത്തില്‍ മൊയ്തു ഹാജി, ഇ.കെ.പ്രവീണ്‍ കുമാര്‍, ലത്തീഫ് കുമ്മോളി, എ.കെ.അജിത്ത്, എം.എ.ലത്തീഫ് ,കെ.തങ്കമണി, കെ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

deepthi eco latest