മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു

0
1113

 

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പള്‍ സെക്രട്ടറി നളിനി നെറ്റോ parco vtkതല്‍സ്ഥാനം രാജി വെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്നാണ് സൂചന. ബുധനാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുടരാന്‍ നളിനി നെറ്റോയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച elite latestശേഷമാണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി അവര്‍ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഫയലുകള്‍ തന്റെ അടുത്തേക്ക് എത്താത്തതാണ് നളിനി നെറ്റോയുടെ അതൃപ്തിക്കു കാരണമായത്.
ആദ്യകാലങ്ങളില്‍ പ്രധാനപ്പെട്ട പല ഫയലുകളെല്ലാം നളിനി നെറ്റോയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഫയലുകള്‍ അവരുടെ മേശപ്പുറത്തേക്ക് എത്താതെയായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തര്‍ക്കങ്ങള്‍ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം deepthi eco latestനേതാവുമായ എം.വി ജയജയരാജനായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി. ഇതോടെ നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചു.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമ്പതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്.