രാജ്യത്തിനു വേണ്ടത് വിശ്വസ്തരായ ഇടതുപക്ഷത്തെ: കോടിയേരി

0
460

വടകര: ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുന്ന സ്ഥിതിയാണെന്നും parco vtkരാജ്യത്തിനു വേണ്ടത് കരുത്തും വിശ്വസ്തരുമായ ഇടതുപക്ഷത്തെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുമുന്നണി വടകര ലോക്സഭാ മണ്ഡലം കണ്‍വന്‍ഷന്‍ കോട്ടപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥി പട്ടിക വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ മത്സരത്തില്‍ പിന്നു പിന്മാറുകയാണെന്നു കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും നടന്നു. ഇകെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന്‍, സി.കെ.നാണു എംഎല്‍എ, എ.എന്‍.ഷംസീര്‍ എംഎല്‍എ, elite latestഎം.വി.ശ്രേയാംസ്്കുമാര്‍, കെ.പി.മോഹനന്‍, പി.മോഹനന്‍, മനയത്ത് ചന്ദ്രന്‍, സത്യന്‍ മൊകേരി, കെ.ലോഹ്യ, സ്ഥാനാര്‍ഥി പി.ജയരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ചെയര്‍മാനും എ.എന്‍.ഷംസീര്‍ എംഎല്‍എ ജനറല്‍ കണ്‍വീനറുമായി 5001 കമ്മിറ്റിക്കു രൂപം നല്‍കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടക്കാത്തെരുവില്‍ കൊപ്രഭവനു സമീപം എം.വി.ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

deepthi eco latest