മാഹിയില്‍ വാഹനാപകടം: രണ്ടു യുവാക്കള്‍ മരിച്ചു

0
2782

parco vtk

മാഹി: മാഹി  കെ.ടി.സി. പെട്രോള്‍ പമ്പിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അഴിയൂര്‍ കുഞ്ഞിപ്പള്ളിയിലെ താഴനിരത്തരികത്ത്  അമൽരാജ്  എന്ന കണ്ണനും  (24)എരിക്കില്‍ ഹൗസില്‍ ഉംനാസുമാണ് (28) മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിച്ചാണ് അപകടം. രാത്രി എട്ടേ  മുക്കാലോടെയാണ് അപകടമുണ്ടായത്. അമല്‍ കെട്ടിട നിര്‍മാണ തൊഴിലാളിയും ഉംനാസ് പ്ലംബിംഗ് ജോലിക്കാരനുമാണ്. ഇവര്‍ elite latestസഞ്ചരിച്ച ബൈക്കില്‍ പല്ലവി ബാറിനു സമീപം പിന്നില്‍ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാസിക്കില്‍ നിന്നു ഉള്ളി കയറ്റി ആലുവയിലേക്കു പോകുന്ന ലോറിയാണ് അപകടം വരുത്തിയത്. ഇതിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. എരിക്കൽ ചാലിൽ ഉമ്മർ-ഉമ്മുകുൽസു  എന്നിവരുടെ മകനാണ്ഉംനാസ്. സഹോദരൻ ഉമയിർ.  പള്ളി വളപ്പിൽ താഴനിരത്തരികത്ത് രാജൻ-സരോജിനി ദമ്പതികളുടെ മകനാണ്അമൽരാജ്.  ഭാര്യ: അഞ്‌ജലി   മൃതദേഹങ്ങള്‍ തലശേരി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

deepthi eco latest