വഴി അടച്ച നടപടി റെയില്‍വെ പിന്‍വലിക്കണം: ആക്ഷന്‍ കമ്മിറ്റി

0
519

വടകര: കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റിനോട് തൊട്ട് വര്‍ഷങ്ങളായി ജനങ്ങള്‍ parco vtkനടന്നുപോകുന്ന വഴി അടച്ച റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്ന് കുഞ്ഞിപ്പള്ളി റെയില്‍വെ അടിപ്പാത ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അടച്ച വഴിക്ക് സമീപത്തു കൂടെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ജീവന്‍ പണയം വച്ച് പാളം മുറിച്ചാണ് കാല്‍നട യാത്ര നടത്തുന്നത്. അത് കൊണ്ട് തന്നെ വലിയൊരു അപകട സാധ്യത ഏറെയാണെന്നും അടച്ച വഴി എത്രയും പെട്ടെന്ന് തുറന്ന് കൊടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷത വഹിച്ചു. elite latestകെ.പി.പ്രമോദ്, ഇ.എം.ദയാനന്ദന്‍, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി.പി.വികാസ്, സി.സുഗതന്‍, കെ.എ.സുരേന്ദ്രന്‍, കെ.വി.രാജന്‍, കെ.അന്‍വര്‍ ഹാജി, എം.പി.ബാബു, ഷമീര്‍ കല്ലാമല, ശുഭ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

deepthi eco latest