മടപ്പള്ളി കോളജ് വജ്ര ജൂബിലി ആഘോഷം തുടങ്ങി

0
424

 

വടകര: മടപ്പള്ളി ഗവണ്‍മെന്റ് കോളജ് വജ്രജൂബിലി ആഘോഷത്തിനു വര്‍ണാഭമായ തുടക്കം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം parco vtkപ്രൗഢഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രണ്ടു വര്‍ഷത്തെ ഇടതു സര്‍ക്കാറിന്റെ ഇടപെടലിന്റെ ഫലമായി വലിയ മാറ്റമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. കോളജിലെ എന്‍എസ്എസ് യൂനിറ്റ് നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ ദാനവും കോളജ് യൂനിയന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് പിരിച്ചെടുത്ത തുക ഏറ്റു വാങ്ങലും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീരാന്‍കുട്ടിക്കുള്ള അനുമോദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പി.സതീദേവി, പ്രിന്‍സിപ്പള്‍ ഡോ:പി.കെ.മീര, ജില്ലാ പഞ്ചായത്ത് അംഗം elite latestഎ.ടി.ശ്രീധരന്‍, രമേശന്‍ പാലേരി, ടി.പി.ബിനീഷ്, പ്രൊഫ.എം.ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷത്തെ ആഘോഷത്തില്‍ പൂര്‍വവിദ്യാര്‍ഥി-പൂര്‍വാധ്യാപക സംഗമം, കോളജില്‍ പഠിച്ച് വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പ്രതിഭാസംഗമം, വികസന സെമിനാറുകള്‍, എം.എന്‍.നാരായണ കുറുപ്പ് അനുസ്മരണ പ്രഭാഷണം, സാംസ്‌കാരികോത്സവം, ചരിത്രപ്രദര്‍ശനം, വിദ്യഭ്യാസ സെമിനാര്‍ എന്നിവ നടക്കും. എല്‍ഡിഎഫ് ഒഴികെയുള്ള പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാട ചടങ്ങ് ബഹിഷ്‌കരിച്ചു.

deepthi eco latest