കളരി പുസ്തക പ്രകാശനം ഞായറാഴ്ച

0
318

parco vtk
വടകര: പുതുപ്പണം കടത്തനാട് കെപിസിജിഎം കളരി സംഘം സ്ഥാപകനായിരുന്ന കടത്തനാട് ചന്ദ്രന്‍ ഗുരുക്കള്‍ എഴുതിയ ‘കടത്തനാടന്‍ കളരിപ്പയറ്റ് അടിസ്ഥാന തത്വങ്ങള്‍ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം ഞായറാഴ്ച വടകര elite latestടൗണ്‍ഹാളില്‍ നടക്കും. വൈകുന്നേരം മുന്നിനു നടക്കുന്ന പരിപാടിയില്‍ സി.കെ.നാണു എംഎല്‍എ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം സെക്രട്ടറിയും ചന്ദ്രന്‍ ഗുരുക്കളുടെ മകനുമായ മധു പുതുപ്പണം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം പ്രസിഡന്റ് രതീശന്‍ പി.എം, രക്ഷാധികാരി ടി.രാജന്‍, വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

deepthi eco latest