തൊളിക്കോട് പീഡനം: മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍

0
946

parco vtk
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തൊളിക്കോട് പള്ളി മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍.
തമിഴ്‌നാട്ടിലെ മധുരയില്‍നിന്നുമാണ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ elite latestനേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഇമാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസിലിനേയും പിടികൂടിയിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഒരു മാസത്തോളമായി ഷെഫീഖ് ഒളിവിലായിരുന്നു.
ഷെഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്‌കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

deepthi eco latest