സ്‌കൂള്‍ അടക്കുംമുമ്പേ പാഠപുസ്തക വിതരണം തുടങ്ങി

0
140

 

കോഴിക്കോട്: സ്‌കൂള്‍ അടയ്ക്കും മുമ്പേ സ്‌കൂളിലേക്ക് അടുത്ത അധ്യയന വര്‍ഷം ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. പുതിയ അധ്യയന വര്‍ഷം parco vtkആരംഭിക്കാന്‍ മൂന്നുമാസം അവശേഷിക്കെയാണ് പുസ്തക വിതരണം്. വടകര ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയിലെത്തിയ പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് നല്‍കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ പുസ്തകം കുട്ടികളുടെ കൈയിലെത്തും.
ആദ്യ ഘട്ടത്തില്‍ ഒന്ന് മുതല്‍ അഞ്ചാം തരംവരെയുള്ള എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങളാണ് വിതരണം ചെയ്യുക. തുടര്‍ന്ന് എട്ടാംതരം വരെയുള്ള പുസ്തകങ്ങളും നല്‍കും. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത തവണ മാറുന്നുണ്ട്. ഇവയുടെ വിതരണം അവസാനഘട്ടത്തിലായിരിക്കുമെന്ന് വടകര ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
താമരശേരി വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള മുക്കം, കുന്നമംഗലം ഉപജില്ലകളിലാണ് elite latestപുസ്തക വിതരണം ആരംഭിച്ചത്. താമരശേരി, കൊടുവള്ളി, ബാലുശേരി ഉപജില്ലകളിലെ സൊസൈറ്റികളിലേക്ക് ഈ ആഴ്ച എത്തിക്കും. ബാക്കിയുള്ള സബ്ജില്ലകളില്‍ ഏപ്രിലിന് മുമ്പായി പൂര്‍ത്തിയാക്കും. 331 സൊസൈറ്റികളാണ് ജില്ലയിലുള്ളത്.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ മൂന്ന് ഘട്ടങ്ങളിലായും ഒമ്പത്, പത്ത് ക്ലാസുകളില്‍ deepthi eco latestരണ്ട് ഘട്ടങ്ങളായാണ് പുസ്തകം നല്‍കുക. ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലേക്കായി ജില്ലയില്‍ ഏകദേശം 30 ലക്ഷത്തോളം പുസ്തകങ്ങള്‍ ആവശ്യമായുണ്ട്. ആദ്യപാദ വര്‍ഷത്തിനുമുമ്പ് പഠിപ്പിച്ചുതീര്‍ക്കേണ്ട പാഠഭാഗങ്ങളാണിവ.
സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങള്‍ ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയില്‍ എത്തിക്കുന്നത്. എറണാകുളം കെബിപിഎസിലാണ് അച്ചടി പൂര്‍ത്തിയാക്കിയത്. നിലവിലെ അധ്യയന വര്‍ഷത്തെ പുസ്തകങ്ങളും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ വിദ്യാര്‍ഥികളുടെ കൈകളില്‍ എത്തിത്തുടങ്ങിയിരുന്നു.