പൊന്മേരി ശിവക്ഷേത്രം-കനാല്‍ റോഡ് പ്രവൃത്തി ഉടന്‍

0
568

വടകര: പൊന്മേരി ശിവക്ഷേത്രം-മാഹി കനാല്‍ റോഡിന് പൊതുമരാമത്ത് വകുപ്പില്‍ parco vtkനിന്നും അനുവദിച്ച 2.80 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷനായിരുന്നു. 2017-18 ബജറ്റില്‍ ഉള്‍പ്പെട്ട കനാല്‍ റോഡിന് എംഎല്‍എയുടെ നിരന്തര ശ്രമം വഴിയാണ് തുക അനുവദിച്ചത്. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ഷിജിത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, രൂപ കേളോത്ത്, റീന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം.വിനോദന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി ബാലന്‍, elite latestറീജ നെല്ലിയോട്ട്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എന്‍.കെ.ഗോവിന്ദന്‍, ബി. എ. മൊയ്തു, എം.ദാമോദരന്‍, കാട്ടില്‍ മൊയ്തു, എന്‍.കുഞ്ഞിക്കണ്ണന്‍, അറഫ മൊയ്തു ഹാജി, ദിവാകരന്‍ കൊള്ളിക്കാവില്‍, ഇ.വി.രവീന്ദ്രന്‍, അണിയോത്ത് ശ്രീധരന്‍, അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയര്‍ ജി.ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.കെ.സജീവന്‍, ഓവര്‍സിയര്‍ കെ.നികേഷ് എന്നിവര്‍ പസംഗിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം.നശീദ ചെയര്‍പേഴ്‌സണും പി.എം.വിനോദന്‍ കണ്‍വീനറുമായി റോഡ് വികസന സമിതി രൂപീകരിച്ചു.

deepthi eco latest