ഒരു വിദ്യാലയം ഒരു ജലാശയം-പദ്ധതി തുടങ്ങി

0
320

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ജീവജലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം parco vtkനടക്കാവ് ഗവ.ടിടിഐയില്‍ നടന്നു. ‘ഒരു വിദ്യാലയം ഒരു ജലാശയം’എന്നതാണ് ജീവജലം പദ്ധതിയുടെ മുദ്രാവാക്യം. കൊടിയ വേനലിന് സാന്ത്വനമേകാന്‍ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരെഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്.
കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തെരെഞ്ഞെടുക്കാം. സേവിന്റെ മറ്റു പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത് എന്ന പ്രത്യേകതയുണ്ട്. സ്‌കൂളിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയസമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. 1119 സ്‌കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് elite latestസംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്.
സ്‌കുളുകള്‍ ജലാശയം തെരഞ്ഞെടുത്താല്‍ അവ ശുചീകരിച്ച് സംരക്ഷിക്കാന്‍ സഹകരണം നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്‍ നിര്‍ദ്ദേശം നല്‍കും. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജലാശയങ്ങളെ ജിയോ-ടാഗ് ചെയ്യും.
നടക്കാവ് ഗവ. ടിടിഐ വളപ്പിലെ കുളം നവീകരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം്. സിനിമാ സംവിധായകന്‍ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം മിഷന്‍ deepthi eco latestജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി പ്രകാശ് മുഖ്യാതിഥിയായി. പ്രൊഫ.ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. ടി ടി ഐ പ്രിന്‍സിപ്പല്‍ റോസ് മേരി, അബ്ദുള്ള സല്‍മാന്‍, സജി ഏലിയാസ്, ഡോ.സി എ റസാക്ക്, ഷൗക്കത്ത് അലി എരോത്ത്, സി.കെ.രാജലക്ഷ്മി, അസ്ഗര്‍ അലി, ഇ.എം രാജ സംസാരിച്ചു.
കുളക്കടവില്‍ നിരന്നുനിന്ന് എല്ലാവരും ജലസംരക്ഷണ പ്രതിജ്ഞ എടുത്തു. ജീവജലം പദ്ധതിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂളുകള്‍ക്ക് സമ്മാനം നല്‍കും. ശുചീകരിക്കുന്നതിന് മുമ്പും ശേഷവുമുള്ള ജലാശയത്തിന്റെ പടങ്ങള്‍, ശുചീകരണ സമയത്തെ വീഡിയോ എന്നിവ 9447262801 എന്ന നമ്പറിലേക്ക് വാട്‌സ്അപ്പ് ചെയ്യണം.