എംഎച്ച്ഇഎസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഹൃദ്യമായി

0
203

parco vtk

വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് 2003-2018 ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. പരിപാടി ഹൃദ്യമായി. കോളജ് പ്രസിഡന്റ് ഡോ. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. മുന്‍ കാല കോളജ് പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും ആദരിച്ചു. കലാ കായിക-ഉദ്യോഗ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പൂര്‍വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. elite latestസെക്രട്ടറി പ്രൊഫ. കെ.കെ.മഹമൂദ് പ്രസംഗിച്ചു. ജമീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളജ് ട്രഷറര്‍ മുസ്തഫ സുകേഷ്, സബീല്‍, കെ.എം.സലാം, ഷംനാസ്, തഹ്ദീര്‍, ഷഫീഖ്, മുഹമ്മദ്, അജിനാസ് റബിന്‍, ഈസ, അസ്ലം, ഷഹനാസ് സന്‍ഹര്‍, മുജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അലൂംനി അസോസിയേഷന്‍ ഭാരവാഹികളായി ആഷിക് കോട്ടക്കല്‍ (പ്രസിഡന്റ്), കെ.കെ.ഷംനാസ് (ജനറല്‍ സെക്രട്ടറി), പി.ടി.കെ.ജമീല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സജീര്‍ മുസ്തതഫ സ്വാഗതവും എം.ടി.കെ.സദീം നന്ദിയും പറഞ്ഞു. തുടര്‍ന്നു കലാവിരുന്ന് അരങ്ങേറി.

deepthi eco latest