സിപിഐ സ്ഥാനാര്‍ഥികളായി; തിരുവനന്തപുരത്ത് സി ദിവാകരന്‍

0
699

parco vtk

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സിപിഐ. തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ എംഎല്‍എ മത്സരിക്കും. തൃശ്ശൂരില്‍ രാജാജി മാത്യു തോമസും elite latestമാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും വയനാട്ടില്‍ പിപി സുനീറും മത്സരിക്കും.
രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് കാനം രാജേന്ദ്രന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസാന നിമിഷം വരെ സജീവമായിരുന്നെങ്കിലും മത്സരത്തിനില്ലെന്ന നിലപാട് കാനം സ്വീകരിച്ചതോടെയാണ് സി ദിവാകരന് നറുക്ക് വീണത്.

deepthi eco latest