ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലീഗ് ഒഴിഞ്ഞു; എല്‍ജെഡി അംഗങ്ങള്‍ രാജിവെക്കണമെന്നു പാറക്കല്‍

0
1140

വടകര: ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ജസീല തല്‍സ്ഥാനം രാജിവെച്ചു. എല്‍ജെഡി യുഡിഎഫ് വിട്ട സാഹചര്യത്തിലാണ് ലീഗ് പ്രതിനിധിയായ parco vtkജസീല വൈസ് പ്രസിഡന്റ് പദം ഒഴിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് ജസീല രാജി സമര്‍പിച്ചത്. വി.കെ.ജസീലയെ പ്രവര്‍ത്തകരും നേതാക്കളും ഷാള്‍ അണിയിച്ച് ആനയിച്ച് ഓര്‍ക്കാട്ടേരി ടൗണില്‍ പ്രകടനം നടത്തി.
യുഡിഎഫ് പിന്തുണയോടെ വിജയിച്ച എല്‍ജെഡി അംഗങ്ങള്‍ എല്‍ഡിഎഫിനോട് ചേര്‍ന്നു നിന്നതിലൂടെ രാഷ്ട്രീയ മര്യാദ ലംഘിച്ചിരിക്കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ കുറ്റപ്പെടുത്തി. ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ എല്‍ജെഡി അംഗങ്ങള്‍ രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടിയുടെ പേരും ചിഹ്നവും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയണികള്‍ നട്ടം തിരിയുമ്പോള്‍ പുഴുത്തു നാറിയ രാഷ്ട്രീയക്കളി എല്‍ജെഡി അവസാനിപ്പിക്കണമെന്നും പാറക്കല്‍ elite furnitureകൂട്ടിച്ചേര്‍ത്തു.
പ്രകടനത്തിനു കോട്ടയില്‍ രാധാകൃഷ്ണന്‍, ഒ.കെ കുഞ്ഞബ്ദുല്ല, ക്രസന്റ് അബ്ദുല്ല ഹാജി, പി.പി ജാഫര്‍, എം.കെ യൂസുഫ് ഹാജി, കെ.കെ അമ്മത്, പി രാമകൃഷ്ണന്‍, പി കൃഷ്ണന്‍, ഒ.പി മൊയ്തു, പി കരുണന്‍, ശ്യാമള കൃഷ്ണാര്‍പ്പിതം, സി ആയിഷ ടീച്ചര്‍, ഷക്കീല ഈങ്ങോളി, നുസൈബ കുന്നുമ്മക്കര, പി.കെ ഇസ്മായില്‍, കൊട്ടാരത്ത് മുഹമ്മദ്, കാവില്‍ മുസ്തഫ, റിയാസ് കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

deepthi eco latest