വടകരയില്‍ സിപിഎമ്മിനു പരാജയ ഭീതിയെന്ന് കോണ്‍ഗ്രസ്

0
1102

വടകര : ലോക്സഭാ സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സിപിഎം പരാജയ ഭീതിയിലകപ്പെട്ടതായി ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്. ഗോദയിലേക്കിറങ്ങുന്നതിന് parco vtkമുമ്പെ പരാജയം സമ്മതിച്ചിരിക്കുന്നു എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി വടകരയില്‍ വിളിച്ച വാര്‍ത്താ സമ്മേളനമെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി. വടകര ലോക്സഭാ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം സ്വന്തം അണികള്‍ പോലും വിശ്വസിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കാലയളവ് വടകര ലോക്സഭാ മണ്ഡലത്തില്‍ വികസന വിപ്ലവം തന്നെ സൃഷ്ടിച്ചതായും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് മുമ്പ് വടകര ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച എല്‍ഡിഎഫിലെ പി.സതീദേവി എംപിയെന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്നു. elite furnitureഈ സത്യം മറച്ചു വെച്ചാണ് യുഡിഎഫ് എംപിക്കെതിരെ സിപിഎം ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നത്. എംപിയെന്ന നിലയില്‍ സതീദേവിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. മുല്ലപ്പള്ളി ലോക്സഭയില്‍ 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ ഒരൊറ്റ സ്വകാര്യ ബില്ലു പോലും സതീദേവി അവതരിപ്പിക്കുകയുണ്ടായില്ല. മുല്ലപ്പള്ളി 162 ചര്‍ച്ചകളില്‍ പങ്കെടുത്തപ്പോള്‍ 66 deepthi eco latestചര്‍ച്ചകളില്‍ മാത്രമാണ് സതീദേവി പങ്കെടുത്തത്. മുല്ലപ്പള്ളി 643 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ 148 ചോദ്യങ്ങള്‍ മാത്രമാണ് സതീദേവി ചോദിച്ചത്. ലോക്സഭയില്‍ മുല്ലപ്പള്ളിക്ക് 92 ശതമാനം ഹാജര്‍ ഉള്ളപ്പോള്‍ 81 ശതമാനം മാത്രമാണ് സതീദേവിയുടെ ഹാജരെന്നും സിദ്ദീഖ് പറഞ്ഞു.
മണ്ഡലത്തിലെ വികസനത്തിനായി അഭിമാനകരമായ നിരവധി പദ്ധതികള്‍ മുല്ലപ്പള്ളി മുന്‍കൈയ്യെടുത്ത് കൊണ്ടുവരികയുണ്ടായി. നാദാപുരത്തെ ബിഎസ്എഫ് കേന്ദ്രം, പെരുവണ്ണാമൂഴിയിലെ സിആര്‍പിഎഫ് കേന്ദ്രം, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി റീജിയണല്‍ സെന്റര്‍, തീരദേശ പോലീസ് സ്റ്റേഷനുകള്‍, പാസ്പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങിയ വലിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത് മുല്ലപ്പള്ളിയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വടകര മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനായി മുല്ലപ്പള്ളി എംപിയെന്ന നിലയില്‍ മുന്‍കൈയ്യെടുത്തതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെപിസിസി vtk bank - Copyസെക്രട്ടറി കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. വടകര, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍, വിശ്രമമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. തലശേരിയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് മുന്‍കൈയ്യെടുത്തതുള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വടകര ലോക്സഭാ മണ്ഡലത്തിലുണ്ടായി. വടകര-മാഹി കനാല്‍ എന്ന സ്വപ്ന പദ്ധതി അവസാന ഘട്ടത്തിലാണ്. വളരെ കാര്യക്ഷമമായാണ് മുല്ലപ്പള്ളി എംപി ഫണ്ട് വിനിയോഗിച്ചിട്ടുള്ളത്. വടകര ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും പ്രവീണ്‍കുമാര്‍ ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ കാവില്‍, രാജേഷ് കീഴരിയൂര്‍ എന്നിവരും പങ്കെടുത്തു.