ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത പാക് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്ത്

0
751

 

ജമ്മു കശ്മീര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്റെ ചിത്രം പുറത്ത്. പാകിസ്ഥാന്‍ അധീന കശ്മീരില്‍ നിന്നുമാണ് parco vtkചിത്രം പുറത്തുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ 7 നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്ററിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ തകര്‍ന്നുവീണ വിമാനത്തിന്റെ നാശാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതാണ് ചിത്രം. ഇത് പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന സമൂഹമാധ്യമത്തിലെ പ്രചാരണങ്ങള്‍ തള്ളി ഇന്ത്യന്‍ വ്യോമസേന ഇത് പാകിസ്ഥാന്റെ F16 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് elite furnitureചെയ്യുന്നു.ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്ന പാകിസ്ഥാന്‍ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ഇന്നലെ മൂന്ന് പാക് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനായി പറന്നെത്തിയത്. അതിര്‍ത്തിയ്ക്ക് മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്തേക്ക് എത്തിയ പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനങ്ങളുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇന്ത്യന്‍ ആക്രമണം പ്രതിരോധിക്കാനാകാതെ മറ്റ് രണ്ട് F16 വിമാനങ്ങളും തിരികെ deepthi eco latestപറക്കുകയായിരുന്നു.

അതിര്‍ത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകര്‍ന്ന് വീണത്. വിമാനം തകര്‍ന്ന് വീണതിന് പിന്നാലെ പാകിസ്ഥാനി പൈലറ്റ് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നത് കണ്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പൈലറ്റിന് പിന്നീടെന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല.