വടകരയില്‍ കുടിക്കാന്‍ കലക്കുവെള്ളം

0
638

parco vtk
വടകര: ഉപ്പുവെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട വടകര നഗരവാസികള്‍ക്ക് മേമ്പൊടിയായി കലക്കു വെള്ളവും. താഴെ അങ്ങാടി, കസ്റ്റംസ് റോഡ് മേഖലകളിലാണ് വാട്ടര്‍ അതോറിറ്റി വക മലിനജലം ലഭിച്ചത്. വേനലായതോടെ ഉപ്പുവെള്ളം വിതരണം ചെയ്യുന്നുവെന്ന പരാതിക്കിടയിലാണ് പൈപ്പിലൂടെ കലക്കു വെള്ളമെത്തിയത്.
ചെളി നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ് വെള്ളം. നാട്ടുകാര്‍ വാട്ടര്‍ elite furnitureഅതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയില്ല. ലൈനില്‍ പൊട്ടിയ പൈപ്പുകള്‍ക്കിടയിലൂടെ അഴുക്കുവെള്ളം കയറിയതാണോ എന്നു വ്യക്തമല്ല. തുടര്‍ച്ചയായി വെള്ളമില്ലാതെ പിന്നീട് വെള്ളം തുറന്നുവിടുമ്പോള്‍ പൈപ്പിലെ മണ്ണ് വെള്ളത്തില്‍ ചേരുന്നതാവാമെന്നും പറയുന്നു. വെള്ളത്തിന് വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുമ്പോഴും ശുദ്ധജലം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയാത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്. നേരത്തെ ഉപ്പുവെള്ളം നല്‍കി ബുദ്ധിമുട്ടിച്ചപ്പോള്‍ ചില സംഘടനകളാണ് ടാങ്കുകളില്‍ വെള്ളമെത്തിച്ച് ആശ്വാസം പകര്‍ന്നത്. നഗരസഭ പോലും തിരിഞ്ഞുനില്‍ക്കുകയാണെന്ന ആക്ഷേപമുണ്ട്.

deepthi eco latest