ഒപ്പം പരിപാടിയില്‍ പരാതിക്ക് കളക്ടറുടെ പരിഹാരം

0
249

നാദാപുരം: ഒപ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ശ്രീരാം സാംബശിവറാവു ചെക്യാട് പഞ്ചായത്തിലെത്തി. ജനങ്ങളുടെ പരാതി സ്വീകരിച്ച് പെട്ടെന്ന് പരിഹരിക്കാവുന്ന പരാതികള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തി. റേഷന്‍ parco vtkകാര്‍ഡുകളിലുളള പരാതികളിലാണ് കളക്ടര്‍ നേരിട്ട് പരിഹാരം കണ്ടത്. ബിപിഎല്‍ പട്ടികയില്‍ പെടേണ്ട അര്‍ഹതപ്പെട്ടവര്‍ക്ക് സമ്പര്‍ക്ക പരിപാടിയില്‍ തന്നെ പരിഹാരം കണ്ടെത്തി.
പഞ്ചായത്തില്‍ 46 പരാതികളാണ് കളക്ടര്‍ക്ക് മുമ്പിലെത്തിയത്. അരീക്കരക്കുന്നില്‍ നികുതി അടക്കാന്‍ പ്രയാസപ്പെടുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനും റവന്യൂ വകുപ്പിനും കുടിവെളള പ്രശനങ്ങള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച ഉച്ചക്കു രണ്ട് മണിക്ക് ആരംഭിച്ച പരിപാടി വൈകുന്നേരം ആറി മണിവരെ നീണ്ട് നിന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ്, റവന്യൂ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

elite furniture