പിണറായി പുത്തരിക്കണ്ടത്തെ നവോഥാന നായകനെന്ന് കെ.എം.ഷാജി എംഎല്‍എ

0
259

parco vtk

നാദാപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടത്തെ നവോഥാന നായകനാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎല്‍എ. സ്തീകളെ ബഹുമാനിക്കണമെന്നാണ് സിപിഎമ്മും മുഖ്യമന്ത്രിയും പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ബഹുമാനം സ്വന്തം ഭാര്യയോട് മാത്രമാണ്. വിനീത കോട്ടായിയെയും ചിത്രലേഖയേയും സിപിഎം മറക്കരുത്-അദ്ദേഹം പറഞ്ഞു.
നാദാപുരത്ത് നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയയിരുന്നു elite furnitureഎംഎല്‍എ. 35 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം ഒരു സ്ത്രീക്കും പരിഗണന നല്‍കിയിട്ടില്ല. സിപിഎമ്മിനെ ആട്ടിയോടിച്ചാണ് ഒരു വനിത ഇപ്പോള്‍ ബംഗാള്‍ ഭരിക്കുന്നത്. മ്ലേച്ചമായ മതിലാണ് സിപിഎം നേതൃത്വത്തില്‍ കേരളത്തില്‍ പണിതുയര്‍ത്തിയത്. വിഷം നിറഞ്ഞ കമ്യൂണിസ്റ്റ് മതിലാണ് വനിതാ മതിലിലുടെ കേരളത്തില്‍ കണ്ടത്. ഇത് അപകടമാണ്-അദ്ദേഹം പറഞ്ഞു.
കെ.എം.സമീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ഉപാധ്യക്ഷന്‍ സി.മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ.സുബൈര്‍, സൂപ്പി നരിക്കാട്ടേരി, സി.കെ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

vtk bank - Copy