ടാക്‌സി ഡ്രൈവര്‍ ടൂറിസത്തിന്റെ അംബാസഡര്‍മാരെന്ന് കേന്ദ്രമന്ത്രി കണ്ണന്താനം

0
141

വടകര: വികസനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ടൂറിസം മേഖലയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് parco vtkകണ്ണന്താനം.
കേരള ടാക്സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഐടി രംഗം പിന്നോക്കം പോയതോടെ ടൂറിസം മേഖലയെയാണ് ഉന്നംവെക്കുന്നത്. ഇതിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട കണ്ണി ടാക്‌സി ഡ്രൈവര്‍മാരാണ്. ഏതെങ്കിലും നാട്ടിലെത്തിയാല്‍ ആ പ്രദേശത്തിന്റെ നാടിമിടിപ്പ് അറിയണമെങ്കില്‍ ടാക്‌സി ഡ്രൈവര്‍മാരോട് ചോദിച്ചാല്‍ മതി. ടൂറിസത്തിന്റെ അംബാസഡര്‍മാരാണ് യഥാര്‍ഥത്തില്‍ ടാക്‌സി ഡ്രൈവര്‍മാരെന്ന് തികഞ്ഞ കൈയടിക്കിടയില്‍ മന്ത്രി പറഞ്ഞു.
ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കാസിം കോഴിക്കോട് അധ്യക്ഷത വഹിച്ചു. സി.കെ.നാണു എംഎല്‍എ, ഫിറോസ് കുന്നുംപറമ്പില്‍, കെ.എം.ഷാജി എന്നിവര്‍ വിശിഷ്ടാതിഥികളായി. സംസ്ഥാന രക്ഷാധികാരി രാജേഷ് ചേര്‍ത്തല ജില്ലാ കമ്മിറ്റി elite furnitureപ്രഖ്യാപനം നടത്തി. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ് തിരൂര്‍, വടകര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍, സി.ഡി.കുമാര്‍ കോയമ്പത്തൂര്‍ (തമിഴ്‌നാട് പ്രതിനിധി), രമേശ് കുന്താപുരം (കര്‍ണാടക പ്രതിനിധി), സ്റ്റേറ്റ് ട്രഷറര്‍ ജെന്നീസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ഫിര്‍ദൗസ് കൊടിയത്തൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സാദിഖ് തിരുവമ്പാടി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി രഞ്ജിത്ത് മണാശേരി (പ്രസിഡന്റ്), സ്വപ്‌നേഷ് വേങ്ങേരി (സെക്രട്ടറി), സാദിഖ് തിരുവമ്പാടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

vtk bank - Copy