രണ്ടു പതിറ്റാണ്ടിന്റെ ഓര്‍മകളുമായി പഴയ പത്താം ക്ലാസുകാരെത്തി

0
117

വടകര: രണ്ട് പതിറ്റാണ്ടിന്റെ ഓര്‍മ പുതുക്കല്‍ പഴയ ഗുരു ശിഷ്യ ബന്ധത്തിന്റെ parco vtkഊഷ്മള മുഹൂര്‍ത്തമായി. മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിലെ 1996 വര്‍ഷത്തെ പത്താം തരം സി.ഡിവിഷന്‍കാരാണ് അന്നത്തെ ക്ലാസ് മാസ്റ്റര്‍ എം.കെ.അച്യുതനൊപ്പം ഒത്തു കൂടിയത്. ഓര്‍മ പുതുക്കാന്‍ ഗുരുവിനെ ക്ഷണിച്ചപ്പോള്‍ വല്ലാത്തൊരനുഭൂതിയായിരുന്നു അദ്ദേഹത്തിനെന്ന് ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു പകല്‍ മുഴുവന്‍ ഒത്തു കൂടിയിട്ടും പഴയ കാല അനുഭവങ്ങള്‍ പറഞ്ഞു തീര്‍ന്നില്ല. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ സൗഹാര്‍ദ്ദം വെറും കൂട്ടായ്മയില്‍നിന്നും മാറി വലിയ കുടുംബമായി വളരട്ടെ എന്ന പ്രാര്‍ഥനയോടെയാണ് അവര്‍ പിരിഞ്ഞത്. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
പി.കെ.സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.കെ.അഭിലാഷ്, പി.ജിതേഷ്, ഇ.ബിന്ദു, കെ.ലസിത, സി.നിഷ, കെ.അസ്മ, വിജേഷ്, നിധീഷ്, വി സോള്‍ഗസി, അഭിലാഷ്, വി.പ്രജേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

elite furniture