അരിയില്‍ ഷുക്കൂര്‍ സ്മരണയില്‍ മുസ്ലിംലീഗ് ജനകീയ വിചാരണ നടത്തി

0
140

വടകര : അരിയില്‍ ഷുക്കൂര്‍ വധത്തിന് ഏഴ് വര്‍ഷം പൂര്‍ത്തിയാവുന്ന വേളയില്‍ മുസ്ലിംലീഗ് മുനിസിപ്പല്‍-പഞ്ചായത്ത് തലങ്ങളില്‍ ജനകീയ വിചാരണ നടത്തി. വടകര parco vtkമുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ കെ.കെ.മഹമൂദ് അദ്ധ്യക്ഷത വഹിച്ചു. എം.സി വടകര മുഖ്യ പ്രഭാഷണം നടത്തി. എം.പി.അബ്ദുല്‍ കരീം സ്വാഗതവും വി.കെ. അസീസ് നന്ദിയും പറഞ്ഞു. വി.ഫൈസല്‍, എന്‍.പി.അബ്ദുള്ള ഹാജി, എം.ഫൈസല്‍, അഷറഫ് ആന്റിക്, കെ.സി.അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏറാമല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉദ്ഘടനം ചെയ്തു. കെ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. ഒ.കെ.കുഞ്ഞബ്ദുള്ള, ഷുഹൈബ് കുന്നത്, ക്രസന്റ് അബ്ദുള്ള, ടി.പി.ഗഫൂര്‍, എ.വി .അബൂബക്കര്‍ മൗലവി, കെ.ഇ..ഇസ്മയില്‍, കോമത്ത് അബൂബക്കര്‍, എ.കെ.ബീരാന്‍ ഹാജി, കെ.പി.സുബൈര്‍, റാഷിദ് പനോളി, കൊട്ടാരത്തില്‍ മുഹമ്മദ്, ഹാഫിസ് മത്തഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. പി.പി.ജാഫര്‍ elite furnitureസ്വാഗതവും ഒ.പി.മൊയിതു നന്ദിയും പറഞ്ഞു
ചോറോട് പഞ്ചായത്ത് ജനകീയ വിചാരണ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു ഷംസുദ്ധീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ല ജനറല്‍ സെക്രട്ടറി അഫ്നാസ് ചോറോട്, എം.ഫൈസല്‍, ഒ.എം.അസീസ്, എം.ടി.നാസര്‍, അസ്ലം വള്ളിക്കാട് എന്നിവര്‍ സംസാരിച്ചു പി.ഇസ്മയില്‍ സ്വാഗതവും കരീം മങ്ങോട്ട് നന്ദിയും പറഞ്ഞു.

vtk bank - Copy