വടകര നഗരസഭ: അവതരിപ്പിച്ചത് ‘തട്ടിക്കൂട്ട്’ ബജറ്റെന്ന് പ്രതിപക്ഷം

0
117

വടകര: നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അവതരിപ്പിച്ചത് തട്ടിക്കൂട്ട് ബജറ്റെന്ന് പ്രതിപക്ഷം. വേണ്ടത്ര ഗൃഹപാഠം നടത്താതെ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്താതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് കോണ്‍ഗ്രസ്-മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ ബജറ്റ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷ അംഗങ്ങളില്‍ പലരും parco vtkബജറ്റ് നിര്‍ദേശങ്ങളിലെ പോരായ്മകള്‍ എടുത്തു കാണിച്ചതും ശ്രദ്ധേയമായി.
നിലവിലുള്ള ഫയലുകള്‍ പോലും പരിശോധിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് മുസ്ലിംലീഗിലെ പി.എം.മുസ്തഫ ചൂണ്ടിക്കാട്ടി. നഗരസഭയിലെ റോഡുകളുടെ പ്രവൃത്തിക്കായി മൂന്നു കോടി മാത്രമാണ് വകയിരുത്തിയത്. ഏഴ് കോടിയിലേറെ രൂപ വേണ്ടിടത്താണിത്. സീറോ വേസ്റ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് എത്ര ചെലവായെന്നോ ജനങ്ങളില്‍ മാലിന്യമെടുക്കുന്നതിന് എത്ര രൂപ വരവായി ലഭിച്ചുവെന്നോ ബജറ്റിലില്ല. പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വരവോ ചെലവോ ബജറ്റിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കാര്യങ്ങളടങ്ങിയ ബജറ്റാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസിലെ എം.പി.ഗംഗാധരന്‍ ചൂണ്ടിക്കാട്ടി. തെങ്ങിന് വളം പദ്ധതിക്കും ഇഞ്ചി, മഞ്ഞള്‍ കൃഷിക്കും ആവശ്യമായ ഫണ്ട് നീക്കിവെച്ചിട്ടില്ല. കരിമ്പനപ്പാലം ട്രീറ്റ്മെന്റ് പ്ലാന്റിന് 10 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. ബജറ്റിന് ആമുഖമായി ചെയര്‍മാന്റെ പ്രഭാഷണത്തില്‍ പ്രതിപക്ഷത്തെ ലക്ഷ്യം വെച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നും എം.പി ഗംഗാധരന്‍ ആവശ്യപ്പെട്ടു.
അതേസമയം ബജറ്റ് സ്വാഗതാര്‍ഹമാണെന്നും ആവശ്യമായ പ്രവൃത്തികള്‍ ഉള്‍പ്പെടുത്താത്തത് പോരായ്മ തന്നെയാണെന്ന് എല്‍ഡിഎഫിലെ ഇ അരവിന്ദാക്ഷന്‍ പറഞ്ഞു. പ്രധാനപ്പെട്ട റോഡുകളെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം elite furnitureപറഞ്ഞു.
ബജറ്റ് തീരദശമേഖലയെ പൂര്‍ണമായും അവഗണിച്ചതായി ലീഗിലെ എന്‍.പി.എം.നഫ്സല്‍ പറഞ്ഞു. തീരദേശ മേഖലക്കായി ആകെ 16 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വലകള്‍ കേടാകുമ്പോള്‍ അവ മാറ്റി നല്‍കാനായി അനുവദിച്ചിരിക്കുന്നത് നാലു ലക്ഷം രൂപ മാത്രം. ഇതിന് തന്നെ ഇരുപത് ലക്ഷം രൂപ നീക്കി വെക്കേണ്ടതായിരുന്നു. ലീഗ് കൗണ്‍സിലര്‍ പി.കെ.ജലാല്‍, ബിജെപി കൗണ്‍സിലര്‍ വ്യാസന്‍ പുതിയപുരയില്‍ തുടങ്ങിയവരും ബജറ്റ് തീരദേശ മേഖലയെ പൂര്‍ണമായി അവഗണിച്ചതായി കുറ്റപ്പെടുത്തി.
ബജറ്റ് വായിച്ചപ്പോള്‍ ഒരു അപസര്‍പ്പക കഥ വായിച്ച പോലെയാണ് തോന്നുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ സുരേഷ്ബാബു അഭിപ്രായപ്പെട്ടു. അയഥാര്‍ഥമായ പദ്ധതികള്‍ക്ക് ലക്ഷങ്ങള്‍ നീക്കിവെച്ചപ്പോള്‍ പ്രധാനപ്പെട്ട പല പദ്ധതികളെ കുറിച്ചും പരാമര്‍ശം പോലുമില്ലെന്നും സുരേഷ് ബാബു പറഞ്ഞു. കുടിവെള്ള പ്രശ്നം രൂക്ഷമായി vtk bank - Copyനിലനില്‍ക്കുമ്പോള്‍ പൊതു കിണറുകള്‍ക്കായി നയാ പൈസ പോലും മാറ്റിവെച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിത്തല ഫിഷ്ലാന്റിംഗ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെ ഉദ്ഘാടന ചൊട്ടുവിദ്യ നടത്താന്‍ അനുവദിക്കില്ലെന്ന് ലീഗ് കൗണ്‍സിലര്‍ പി. സഫിയ പറഞ്ഞു. കേടായ സിഗ്‌നല്‍ ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ ബജറ്റില്‍ ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സഫിയ പറഞ്ഞു. ചെയര്‍മാന്‍ കെ.ശ്രീധരന്‍ മറുപടി നല്‍കി. ആവശ്യമായ ഭേദഗതി വരുത്തണമെന്ന കൗണ്‍സിലര്‍മാരുടെ ആവശ്യം ചെയര്‍മാന്‍ അംഗീകരിച്ചു. വി.പി.മുഹമ്മദ് റാഫി, ദിനചന്ദ്രന്‍, പി.അശോകന്‍, അജിത ചീരാംവീട്ടില്‍, ജീനജയരാജ്, പ്രേമകുമാരി, കെ.കെ.രാജീവന്‍, വി ഗോപാലന്‍, ദിനേശന്‍ വെള്ളാറുള്ളി എന്നിവര്‍ സംസാരിച്ചു.