ലീഗ് ഓഫീസ് അക്രമം: തൂണേരിയില്‍ ഹര്‍ത്താല്‍

0
2842

parco vtk
നാദാപുരം: തൂണേരി പഞ്ചായത്ത് ലീഗ് ഓഫീസിന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് രണ്ട് വരെ തൂണേരി ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. വൈകുന്നേരം അഞ്ചിനു തൂണേരിയില്‍ പ്രതിഷേധ പ്രകടനം നടക്കും. ഇന്ന് നടത്താന്‍ തീരുമാനിച്ച ജനകീയ വിചാരണ സദസ് elite furnitureമാറ്റിവെച്ചതായി
ലീഗ് നേതൃത്വം
അറിയിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ലീഗ് ഓഫീസിന് നേരെ അക്രമം ഉണ്ടായത്. ഓഫീസിന്റെ ചുമരില്‍ പതിച്ച ബോംബ് ഉഗ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ജനല്‍ ഗ്ലാസ് തകര്‍ന്നിരിക്കുകയാണ്.
ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെയാണ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വൈകുന്നേരം ഏഴിനു ഗ്രാമപഞ്ചായത്താഫീസില്‍ സര്‍വകക്ഷി യോഗം ചേരും.

vtk bank - Copy