പേരാമ്പ്രയില്‍ പിന്നോക്ക വികസന കോര്‍പറേഷന്‍ ഓഫീസ് തുറന്നു

0
256

 

പേരാമ്പ്ര: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ പുതുതായി ആരംഭിച്ച പേരാമ്പ്രയിലെ ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. parco vtkകോര്‍പറേഷന്റെ പദ്ധതികളുടെ ഗുണഫലം എല്ലാവരിലേക്കും എത്തിക്കുന്നതിനായി സംസ്ഥാനത്ത് തുടങ്ങുന്ന പത്ത് ഓഫിസുകളില്‍ ഒന്നാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ചത്.
കൊയിലാണ്ടി, വടകര താലൂക്കുകളിലുള്ളവര്‍ക്ക് വായ്പയ്ക്കായി ചുരുങ്ങിയത് മൂന്നുതവണയെങ്കിലും കോഴിക്കോട് ജില്ലാ ഓഫിസിനെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു ഇതുവരെ. പേരാമ്പ്രയില്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വായ്പ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയും. കോഴിക്കോട് ജില്ലാ ഓഫീസ് മുഖേന ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത 27.23 കോടി രൂപയില്‍ 14.5 കോടി രൂപയും നല്‍കിയിരിക്കുന്നത് പേരാമ്പ്ര ഓഫിസ് പരിധിയിലാണ്. കുടുംബശ്രീ സിഡിഎസുകള്‍ മുഖേന ലഭിച്ച അപേക്ഷകളില്‍ 23 കോടി elite furnitureരൂപയുടേതും പേരാമ്പ്ര, വടകര മേഖലകളില്‍ നിന്നാണ്. അതിനാലാണ് പേരാമ്പ്രയില്‍ ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. ലളിതമായ വ്യവസ്ഥില്‍ ചുരുങ്ങിയ പലിശയില്‍ വായ്പ ലഭ്യമാക്കുകയാണ് കോര്‍പറേഷന്‍ ചെയ്യുന്നതെന്നും ഇത്രയും കുറഞ്ഞ പലിശയില്‍ മറ്റൊരു ബാങ്കില്‍ നിന്നും വായ്പ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അധ്യക്ഷത വഹിച്ചു. കെഎസ്ബിസിഡിസി മാനേജിങ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ റിപ്പോര്‍ട്ട് vtk bank - Copyഅവതരിപ്പിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് സിഡിഎസിന് 1,50,05,00 രൂപയുടെയും കൂത്താളി പഞ്ചായത്തിന് 1,12,69,000 രൂപയുടെയും മൈക്രോക്രെഡിറ്റ് വായ്പയും എന്റെ വീട് പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള വ്യക്തിഗത വായ്പകളും ഉള്‍പ്പെടെ നാലുകോടിരുപയുടെ വായ്പാവിതരണവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മത്, മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത കുമ്മിണിയാട്ട്, വി.കെ.സുനീഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം രതി രാജീവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.