ധീരജവാന് ആദരവുമായി ആരുമറിയാതെ മമ്മൂട്ടിയെത്തി

0
2264

parco vtk

കല്‍പറ്റ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആദരവര്‍പിക്കാന്‍ ചലച്ചിത്ര താരം മമ്മൂട്ടി എത്തി. മാധ്യമങ്ങളെ അറിയിക്കാതെ തിരക്കൊഴിഞ്ഞ നേരത്താണ് താരം വസന്തകുമാറിന്റെ വീട്ടിലെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ elite furnitureശവകുടീരത്തില്‍ പൂക്കളര്‍പ്പിച്ചു.
വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരുന്നത്. ഇവിടേക്ക് നടന്നെത്തി മമ്മൂട്ടി പുക്കള്‍ സമര്‍പ്പിച്ചു. നടന്‍ അബു സലീമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വസന്തകുമാറിന്റെ ഭാര്യ ഷീനയെയും മക്കളേയും അമ്മ ശാന്തയെയും ആശ്വസിപ്പിച്ച് അല്‍പസമയം ഇവര്‍ക്കൊപ്പം ചെലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്.