കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

0
2178

കല്ലാച്ചി: കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. വാണിമേല്‍ സ്വദേശി കാവിലുംപാറ വീട്ടില്‍ അബ്ദുള്‍ റസാഖ് (36), കുറ്റ്യാടി വടയം സ്വദേശി മാരം വീട്ടില്‍ സുര്‍ജിത്ത് (30) എന്നിവരാണ് നാദാപുരം എക്‌സൈസിന്റെ പിടിയിലായത്. parco vtkഎക്‌സൈസ് സംഘം വാണിമേല്‍, ഭൂമിവാതുക്കല്‍ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ 150 പൊതികഞ്ചാവുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന അബ്ദുള്‍ റസാഖാണ് ആദ്യം പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അമ്പലകുളങ്ങര പെട്രോള്‍ പമ്പിന് സമീപം സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന സുര്‍ജിതിനെ കുറിച്ച് വിവരം ലഭിക്കുന്നതും പിടിയിലാവുന്നതും. ഇയാളില്‍ നിന്ന് 50 പൊതി കഞ്ചാവ് പിടിച്ചെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറായ സി.പി. ഷാജി,സിവില്‍ എക്‌സൈസ് ഓഫീസറായ പ്രമോദ് പുളിക്കൂല്‍, കെ.ഷിരാജ്, ടി.സനു, രാഹുല്‍ ആക്കിലേരി, വിജേഷ്, നിഷ എന്നിവരടങ്ങന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

elite furniture