ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചു

0
3792

parco vtk
നാദാപുരം: തൂണേരി കണ്ണങ്കൈക്കടുത്ത് എടത്തില്‍ മുക്കില്‍ ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും ഷിബിന്‍ രക്ത സാക്ഷി ദിനത്തോടനുബന്ധിച്ചും സ്ഥാപിച്ച സംഘാടക സമിതി ഓഫീസിനാണ് തീയിട്ടത്. ഇന്നു രാത്രി 9.50 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം പെട്രോള്‍ ഒഴിച്ച ശേഷം തീവെക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തീ കെടുത്തി. നാട്ടുകാരെ കണ്ടതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്കിന്റെ നമ്പര്‍ നാട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

elite furniture