കനാല്‍ തുറക്കാത്തതിനു പിന്നില്‍ കിണര്‍ നിര്‍മാണ ലോബിയെന്ന്; ചോറോട് വരള്‍ച്ചയുടെ പിടിയില്‍

0
432

വടകര: അഴിയൂര്‍ ബ്രാഞ്ച് കനാല്‍ തുറക്കാത്തതിനാല്‍ ചോറോട് മേഖല കുടിവെള്ള parco vtkക്ഷാമത്തിന്റെയും കൃഷി നാശത്തിന്റെയും പിടിയിലേക്ക്. പഞ്ചായത്തിലെ മാങ്ങാട്ടുപാറ, ചേന്ദമംഗലം, വൈക്കിലശേരി, മത്തത്ത് താഴ പ്രദേശങ്ങളിലെ പച്ചക്കറി കൃഷി കത്തിക്കാളുന്ന വേനലില്‍ ഉണങ്ങുന്ന സ്ഥിതിയാണ്. ഈ ഭാഗങ്ങളില്‍ കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
കനാല്‍ തുറക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടും യഥാസമയം വെള്ളം തുറന്നു വിടാത്തതിനു പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്ന ആക്ഷേപം ഉയരുകയാണ്. കിണറുകള്‍ കുഴിക്കുന്നവരും ഇറിഗേഷന്‍ അധികൃതരും ഒത്തുകളിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആളുകള്‍ കുടിവെള്ളത്തിനും കൃഷിക്കും ബുദ്ധിമുട്ടുമ്പോള്‍ അധികൃതര്‍ ചിലരുടെ സ്വാധീനവലയത്തില്‍പ്പെടുന്നത് അവസാനിപ്പിക്കണമെന്നാണ് ചോറോട് വൈക്കിലശ്ശേരി നിവാസികള്‍ പറയുന്നത്. elite furnitureകനാല്‍ തുറന്നുവിടുന്നതോടെ പുതുതായി കിണര്‍ കുഴിക്കുന്നതിനും ആഴം കൂട്ടുന്നതിനും ആളുകള്‍ താല്‍പര്യം കാണിക്കില്ല. ഇക്കാരണത്താല്‍ പരമാവധി കിണര്‍ നിര്‍മാണം ഏറ്റെടുത്തു നടത്തുകയാണെന്ന അഭിപ്രായം നാട്ടിലുണ്ട്.
കനാല്‍ ഉടന്‍ തുറന്നു വിട്ടില്ലെങ്കില്‍ ഇറിഗേഷന്‍ ഓഫീസിലെത്തി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ജനങ്ങള്‍.

vtk bank - Copy