ഉല്‍പാദന, സേവന മേഖലകള്‍ക്ക് മുന്‍ഗണനയുമായി നഗരസഭ ബജറ്റ്

0
306

വടകര: ഉല്‍പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി വടകര നഗരസഭാ ബജറ്റ് വൈസ് ചെയര്‍ പേഴ്സണ്‍ കെ.പി.ബിന്ദു അവതരിപ്പിച്ചു. parco vtk134,75,28,961 രൂപ വരവും 125,59,39,105 രൂപ ചെലവും 9,15,89,856 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചത്.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 15 ലക്ഷവും നാരായണ നഗരത്ത് ട്രീറ്റ് മെന്റ് പ്ലാന്റിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ പത്തു ലക്ഷവും ജിഐസി മാപ്പിങ്ങിനായി 25 ലക്ഷവും വകയിരുത്തി. കുടുംബാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തുന്നതിനായി 15 ലക്ഷം രൂപയും കൗണ്‍സിലിന്റെ സ്വപ്ന പദ്ധതിയായ കോട്ടപ്പറമ്പ് നവീകരണ പദ്ധതിക്ക് ഡി.പി.ആര്‍.തയ്യാറാക്കാന്‍ 24 ലക്ഷവും ഉള്‍പ്പെടുത്തി. നഗരസഭാ ഓഫീസ് കോംപ്ലക്സിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ രണ്ടു കോടി രൂപയും തീരക്കടല്‍ ജൈവ വൈവിധ്യ റജിസ്റ്റര്‍ തയ്യാറാക്കാന്‍ രണ്ടു ലക്ഷം രൂപയും താഴെ അങ്ങാടി മിനി സ്റ്റേഡിയം, നിസരി ഗ്രൗണ്ട്, കാരാട്ട് ഗ്രൗണ്ട് എന്നിവക്ക് 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ആമുഖ പ്രസംഗം നടത്തി. ബജറ്റ് ചര്‍ച്ച ബുധനാഴ്ച കാലത്ത് 11 ന് നടക്കും

elite furniture