വടകര വില്ലേജ് ഓഫീസിന് പ്രവാസി വക കംപ്യൂട്ടറും പ്രിന്ററും

0
524

വടകര : നവീകരിച്ച വടകര വില്ലേജ് ഓഫീസിന് ഖത്തര്‍ കെഎംസിസി വടകര parco vtkമുനിസിപ്പല്‍ കമ്മിറ്റി നേതാവിന്റെ സ്‌നേഹോപഹാരം. മുനിസിപ്പാല്‍പ്രസിഡന്റ് കെ.പി.അഫ്‌സലാണ് വില്ലേജ് ഓഫീസിന് കംപ്യൂട്ടറും പ്രിന്ററും നല്‍കിയത്. നികുതിദായകര്‍ക്ക് ചെറിയ തുക അടക്കുന്നതിന് അക്ഷയയില്‍ വലിയ സര്‍വീസ് ചാര്‍ജ് അടക്കേണ്ടി വരുന്നതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അഫ്‌സല്‍ കമ്പ്യൂട്ടറും പ്രിന്ററും വാങ്ങി നല്‍കിയത്. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ സര്‍വീസ് ചാര്‍ജ് പ്രയാസം സൃഷ്ടിക്കുന്നതായി വില്ലേജ് ഓഫീസ് അധികൃതരെ നഗരസഭാ കൗണ്‍സിലര്‍ പി.സഫിയ ബോധ്യപ്പെടുത്തിയപ്പോള്‍ ആരെങ്കിലും ഒരു കംപ്യൂട്ടര്‍ സ്‌പോണ്‍സര്‍ ചെയ്താല്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ നികുതി അടക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ പറയുകയായിരുന്നു.
elite furnitureനഗരസഭാ കൗണ്‍സിര്‍ പി.സഫിയ കംപ്യൂട്ടര്‍ വില്ലേജ് ഓഫീസര്‍ ഷീന ചെറിയാന് കൈമാറി. നഗരസഭാ കൗണ്‍സിലര്‍മാരായ എന്‍.പി.എം.നഫ്‌സല്‍, പി.കെ.ജലാല്‍, വി.പി.മുഹമ്മദ് റാഫി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി എം.ഫൈസല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

vtk bank - Copy