പാഠപുസ്തക പരിഷ്‌കരണം ദേശീയതയെ തമസ്‌കരിക്കാനുള്ള ഗൂഢ നീക്കം: കെ പ്രവീണ്‍ കുമാര്‍

0
265

വടകര: പാഠപുസ്തകങ്ങളില്‍ നിന്നു ദേശീയ പ്രസ്ഥാനങ്ങളെയും ദേശീയ നേതാക്കളെയും parco vtkഒഴിവാക്കാനുള്ള ഗൂഢ നീക്കം കേരളത്തില്‍ നടക്കുകയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കാവി, ചുവപ്പ്‌വത്കരണങ്ങള്‍ നവോഥാന മൂല്യങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ക്കാട്ടേരിയില്‍ കെപിഎസ്ടിഎ ജില്ലാ സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കാശ്മീരില്‍ വീരമൃത്യ വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.ശ്യംകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ഇ.വിശ്വനാഥന്‍, പി.കെ.സുഗുണന്‍, വൈലോപ്പള്ളി സാഹിത്യ അവാര്‍ഡ് ജേതാവ് ലിംസി ആന്റണി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ elite furnitureമുഖ്യ പ്രഭാഷണം നടത്തി. ടി.അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
ബി.കെ.തിരുവോത്ത്, സി.കെ.വിശ്വന്‍, ആര്‍രാജഗോപാല്‍, പറമ്പാട്ട് സുധാകരന്‍, ഇ.പ്രദീപ്കുമാര്‍, ഒ.എം.രാജന്‍, എന്‍.പി.ഇബ്രാഹിം, പി.കെ.അരവിന്ദന്‍, വി.കെ.ബാബുരാജ്, ഇ.ആനന്ദന്‍, ഇ.സുജാത, പി.കെ.കോയ എന്നിവര്‍ സംസാരിച്ചു. ഷാജു പി.കൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന വനിതാസമ്മേളനം ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്സണ്‍ എ.സുമ ഉദ്ഘാടനം ചെയ്തു. പ്രസന്ന കരോളിന്‍, vtk bank - Copyകെ.മഞ്ജുള, ഇ. ലീന, സി.വി.നഫീസ, ടി.സി.സുജയ എന്നിവര്‍ സംസാരിച്ചു. ട്രേഡ് യൂനിയന്‍ സൗഹൃദ സമ്മേളനം സെറ്റോ ജില്ലാ ചെയര്‍മാന്‍ എന്‍.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി എ.കെ.അബ്ദുസമദ്, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍, എം.കെ.കുഞ്ഞമ്മദ്, പി.ആര്‍.പാര്‍ഥസാരഥി, കെ.എം.സുജേഷ്, ടി.ആബിദ്, ഇടത്തില്‍ ശിവന്‍, സജീവ് കുഞ്ഞേത്ത് എന്നിവര്‍ സംസാരിച്ചു. അധ്യാപക പ്രകടനത്തിന് ടി.കെ.പ്രവീണ്‍, പി.പി.രാജേഷ്, പി.രഞ്ജിത്ത് കുമാര്‍, സുധീഷ് വള്ളില്‍, എം.വിനോദ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിനിധി സമ്മേളനം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയ്ക്കുശേഷം സമ്മേളനം നാളെ
(ഞായര്‍) അവസാനിക്കും.