അഖണ്ഡതക്ക് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊള്ളണം: കാനം

0
217

 

എടച്ചേരി: ഭീകരാക്രമണം നിന്ദ്യമായ നടപടിയാണെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കാനം രാജേന്ദ്രന്‍. സിപിഐ parco vtkനേതാവും സഹകാരി പുരസ്‌കാര ജേതാവുമായ എം.സി.നാരായണന്‍ നമ്പ്യാരെ സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടച്ചേരിയില്‍ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം മുഴുവന്‍ സൈനികര്‍ക്കൊപ്പമാണ്. അതേസമയം വികലമായ വിദേശനയവും സുരക്ഷാ കാര്യങ്ങളിലുള്ള വീഴ്ചയും ഗൗരവത്തോടെ കാണണം. സര്‍ക്കാരിന്റെ പിടിപ്പുകേടിന് രാജ്യം കരയേണ്ടുന്ന അവസ്ഥ ഉണ്ടാകരുത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഒറ്റക്കെട്ടായി ഭീകരവാദികള്‍ക്കെതിരെ നിലകൊള്ളണം. എം.സിയുടെ അനുഭവസമ്പത്തും ത്യാഗസന്നദ്ധതയും പുതിയ തലമുറക്ക് എന്നും പ്രചോദനവും മാതൃകയുമാണെന്ന് കാനം കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ അസി സെക്രട്ടറി ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഇ.കെ വിജയന്‍ എംഎല്‍എ ഉപഹാരം നല്‍കി. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജയചന്ദ്രന്‍ elite furnitureമൊകേരി, എഴുത്തച്ഛന്‍ അവാര്‍ഡ് ജേതാവ് പി.ഹരീന്ദ്രനാഥ് എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. സത്യന്‍ മൊകേരി, സി.എന്‍ ചന്ദ്രന്‍ ,കെ.കെ ലതിക, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷന്‍, അഹമ്മദ് പുന്നക്കല്‍, കവി ശ്രീനി എടച്ചേരി, കെ.ലോഹ്യ, കെ.കെ നാരായണന്‍, ടി.കെ രാഘവന്‍, പി സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, സി സുരേന്ദ്രന്‍ മാസ്റ്റര്‍, ശ്രീജിത്ത് മുടപ്പിലായി, കളത്തില്‍ സുരേന്ദ്രന്‍, കെ.പി സുരേന്ദ്രന്‍ പ്രസംഗിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ: പി ഗവാസ് സ്വാഗതവും കണ്‍വീനര്‍ സി.കെ ബാലന്‍ നന്ദിയും പറഞ്ഞു.

vtk bank - Copy