സ്വര്‍ണം വാഗ്ദാനം ചെയ്ത് 55 ലക്ഷം തട്ടി

0
500

നാദാപുരം: സ്വര്‍ണകട്ടികള്‍ വാഗ്ദാനം ചെയ്ത് കക്കട്ട് സ്വദേശിയായ വ്യാപാരിയുടെ 55 ലക്ഷം രൂപ തട്ടി. കല്ലാച്ചി സ്വദേശിയുമായി നടത്തിയ ഇടപാടിലാണ് കക്കട്ടിലെ parco vtkജ്വല്ലറി ഉടമക്കു പണം നഷ്ടമായത്. ഇക്കാര്യം ഇതുവരെ പരാതിയായി പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടില്ല.
കല്ലാച്ചി സ്വദേശിയാണ് ജ്വല്ലറി ഉടമക്ക് സ്വര്‍ണം വാഗ്ദാനം ചെയ്തത്. തലശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ സ്വര്‍ണ ഇടപാടുകാരില്‍ നിന്ന് സ്വര്‍ണം എത്തിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പണം കല്ലാച്ചി സ്വദേശിക്ക് നല്‍കുകയും ചെയ്തു. 55 ലക്ഷത്തിന് 58 ലക്ഷത്തോളം രൂപയുടെ ഇടപാട് നടത്താമെന്നായിരുന്നു ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പണമോ സ്വര്‍ണമോ പറഞ്ഞ സമയത്ത് ലഭിക്കാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ മാഫിയ സംഘം തട്ടിക്കൊണ്ട് പോയെന്ന കഥയാണ് കല്ലാച്ചി സ്വദേശി കക്കട്ടിലെ ജ്വല്ലറി ഉടമയെ elite furnitureഅറിയിച്ചത്.
സ്വര്‍ണ ഇടപാടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് പണവുമായി തലശേരിയില്‍ എത്തിയപ്പോള്‍ സ്വര്‍ണം കൈമാറാന്‍ അനുയോജ്യമായ സ്ഥലം കൈനാട്ടിക്കടുത്ത് റോഡിലാണെന്നും അവിടെ എത്താന്‍ ആവശ്യപ്പെട്ടെന്നും പണവുമായി കാത്തു നിന്ന തന്നെ ഇന്നോവ കാറില്‍ ബലമായി പിടിച്ച് കയറ്റി പണം അപഹരിക്കുകയും പിന്നിട് റോഡില്‍ ഉപേക്ഷിച്ചെന്നുമുള്ള കഥയാണ് കല്ലാച്ചി സ്വദേശി പറയുന്നത്.
പിടിച്ച് പറി നടന്നത് വടകര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. എന്നാല്‍ കൈനാട്ടി vtk bank - Copyഭാഗങ്ങളില്‍ ഇത്തരം തട്ടികൊണ്ട് പോകല്‍ നടന്നിട്ടില്ലെന്നാണ് വടകര പോലീസ് നല്‍കുന്ന സൂചന. തട്ടി കൊണ്ട് പോകലും പണം അപഹരണവും നാടകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസും നാട്ടുകാരും. സമാന രീതിയില്‍ നാദാപുരം മേഖലയില്‍ നിന്ന് അഞ്ചോളം സ്വര്‍ണ വ്യാപരികളെ മോഹന വാഗ്ദാനത്തില്‍ പെടുത്തി കോടികള്‍ കവര്‍ന്ന സംഭവം ഉണ്ടായെങ്കിലും ഒന്നിലും പണം തിരിച്ച് ലഭിച്ചിട്ടില്ലെന്ന വിശ്വാസമാണ് പുതിയ തട്ടിപ്പിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് ശേഷം നാദാപുരത്തെ ചിലര്‍ മുഖേന മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.