കരുകുളം തീ പിടുത്തം: നഷ്ടപരിഹാരത്തിന് ആവശ്യമുയരുന്നു

0
212

parco vtk
നാദാപുരം: വാണിമേല്‍ കരുകുളം മലയോരത്ത് തീ പിടുത്തത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് കരുകുളം ഗ്രാമസഭ ആവശ്യപ്പെട്ടു. 50 ഓളം കര്‍ഷകരുടെ കൃഷി ഭൂമിയാണ് ബുധനാഴ്ച്ച ഉണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചത്. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം elite furnitureനഷ്ടപ്പെട്ട നിലയിലാണ് കര്‍ഷകര്‍. കുന്നിന്‍ മുകളിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും വഴി ഇല്ലാത്തതിനാല്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വരികയായിരുന്നു. നിലവിലുള്ള റോഡ് ഗതാഗതയോഗ്യമാക്കാണമെന്ന ആവശ്യം വാര്‍ഡ് മെമ്പര്‍ ഉറപ്പ് നല്‍കിയതായി കര്‍ഷകര്‍ പറഞ്ഞു. തീ പിടുത്തത്തിന് കാരണമായത് അശ്രദ്ധയാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇ.കെ.വിജയന്‍ എംഎല്‍എ അറിയിച്ചു.

vtk bank - Copy