ഒഞ്ചിയത്ത് കനത്ത പോളിംഗ്; ശക്തമായ സുരക്ഷ

0
1660

വടകര: സിപിഎം-ആര്‍എംപിഐ പോര് നിലനില്‍ക്കുന്ന ഒഞ്ചിയം ഗ്രാമപഞ്ചായത്ത് parco vtkഅഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. ശക്തമായ പോലീസ് സുരക്ഷയില്‍ കല്യാണിമുക്ക് നൂറുല്‍ ഈമാന്‍
മദ്രസയിലെ രണ്ടു ബുത്തുകളിലായി രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് പത്ത് മണിയാകുമ്പോഴേക്കും 25 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇരു ബൂത്തുകള്‍ക്കു മുന്നിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. 1556 വോട്ടര്‍മാരുള്ള ഇവിടെ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും നാനൂറോളം പേര്‍ സമ്മതിദാനം വിനിയോഗിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ പോലീസ് സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. പയ്യോളി സിഐ രാജേഷിനാണ് സുരക്ഷാചുമതല. എംഎസ്പി അടക്കമുള്ള പോലീസും മൊബൈല്‍ പട്രോളിംഗുമുണ്ട്. വോട്ടെടുപ്പിനു മതിയായ elite furnitureസുരക്ഷ ഏര്‍പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രതയിലാണ്.
ആര്‍എംപിഐ യിലെ പി.ശ്രീജിത്തും സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയും ബിജെപിയിലെ ധനീഷുമാണ് സ്ഥാനാര്‍ഥികള്‍. നാളെയാണ് വോട്ടെണ്ണല്‍.

vtk bank - Copy