കരാറുകാരന്റെ വഞ്ചന; മുസ്ലിം ലീഗ് കുത്തിയിരിപ്പ് നടത്തി

0
538

parco vtk
നാദാപുരം: കല്ലാച്ചി-വാണിമേല്‍ റോഡ് ടാറിങ് പ്രവൃത്തി തുടങ്ങുമെന്ന് പറഞ്ഞു പ്രദേശ വാസികളെ ഒന്നടങ്കം പറ്റിച്ച കരാറുകാരന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇന്ന് രാവിലെയാണ് തെരുവമ്പറമ്പ് ബസ് സ്റ്റോപ്പിനടുത്ത് റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം elite furnitureനടത്തിയത്. അടുത്ത ദിവസം ടാറിങ് പ്രവൃത്തി ആരംഭിക്കാത്ത പക്ഷം നിര്‍മാണം നടക്കുന്ന രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെടുത്തിയുള്ള സമരം നടത്തുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. എന്‍ കെ ജമാല്‍ഹാജി, ഇ കുഞ്ഞാലി, മനോളി അബ്ദുള്ള ഹാജി, ഇ ഹാരിസ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

vtk bank - Copy