നാദാപുരം: പേരോട് ടൗണില്‍ വീണ്ടും റോഡില്‍ സ്ഫോടനം. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അജ്ഞാതര്‍ സ്ഫോടനം നടത്തിയത്. നാദാപുരം ഭാഗത്ത് നിന്ന് തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുമ്പില്‍ പതിച്ച നാടന്‍ ബോംബ് പൊട്ടി തെറിക്കുകയായിരുന്നു. ബോംബ് കാറിന് മുകളില്‍ പതിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നു. സ്ഫാടനം നടന്ന് ഏറെ സമയം വെടിമരുന്നിന്റെ ഗന്ധം മേഖലയില്‍ പരന്നിരുന്നു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ കടലാസ് കഷ്ണവും ചാക്ക് നൂലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയും സമാന രീതിയില്‍ റോഡില്‍ നാടന്‍ ബോംബ് എറിഞ്ഞിരുന്നു. രണ്ടാഴ്ചക്കിടയില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ടൗണില്‍ ബോംബേറുണ്ടായത്.