വന മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കായി വ്യാപക റെയ്ഡ്

0
319
പ്രതീകാത്മക ചിത്രം

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: വയനാട്, കോഴിക്കോട് ജില്ലകളുടെ വന മേഖലകളില്‍ മാവോയിസ്റ്റുകള്‍ക്കായി പോലീസും തണ്ടര്‍ബോള്‍ട്ടും വ്യാപക പരിശോധന നടത്തി. parco vtkവയനാട് എസ്പി ആര്‍.കറുപ്പ സാമി, കോഴിക്കോട് റൂറല്‍ എസ്പി ജി.ജയദേവ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് വന മേഖലകളിലെ കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വയനാട്ടിലെ കുങ്കിച്ചിറ, ചപ്പ കോളനികളിലും സമീപങ്ങളിലെ നിബിഡ വന മേഖലകളിലും പരിശോധന നടത്തി. ബാണാസുര സാഗര്‍, കക്കയം വന മേഖലകളിലും പരിശോധന നടത്തി. രണ്ട് ജില്ലകളിലെയും പോലീസും തണ്ടര്‍ ബോള്‍ട്ടും ഉള്‍പ്പെടെ 60 ഓളം സേനാംഗങ്ങളാണ് മണിക്കൂറുകളോളം വനത്തില്‍ തിരച്ചില്‍ നടത്തിയത്.
പിടി കിട്ടാപ്പുള്ളികളായ സോമന്‍, സി.പി.മൊയ്തീന്‍, സുന്ദരി എന്നിവരുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം വന മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് പോലീസ് നല്‍കുന്ന സൂചന. അടുത്തിടെ രണ്ട് ജില്ലകളും കേന്ദ്രീകരിച്ച് elite furnitureമാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായും കോളനികളില്‍ സന്ദര്‍ശനം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ പോലീസ് പരിശോധന നടത്തിയത്. ഇരു ജില്ലകളിലെയും ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം പല തവണ സ്ഥിരീകരിച്ചിരുന്നു.

vtk bank - Copy