ഒഞ്ചിയം ഉപതിരഞ്ഞെടുപ്പ്: സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

0
714

parco vtk

വടകര: വ്യാഴാഴ്ച നടക്കുന്ന ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കാനും ക്രമസമാധാന പാലനം ശരിയായ രീതിയില്‍ നടത്താനും ഹൈക്കോടതി ഉത്തരവ്. ആര്‍എംപിഐ സ്ഥാനാര്‍ഥി elite furnitureപി.ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്താണ് ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാനും ക്രമസമാധാനം പാലിക്കാനും ജില്ലാ കലക്ടര്‍, റൂറല്‍ എസ്പി, വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

vtk bank - Copy