എഞ്ചിനിയറിങ് പ്രവേശന പരീക്ഷ: ഓണ്‍ലൈന്‍ സെന്റര്‍ ആരംഭിച്ചു

0
211

parco vtk
വടകര: കേരള എഞ്ചിനിയറിങ് പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കുറുന്തോടിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ് കോളജില്‍ സൗകര്യം.
കേരള സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ഈ മാസം ആരംഭിച്ച രജിസ്ട്രേഷന്‍ പ്രക്രിയ മാര്‍ച്ച് 31 വരെയാണ് തുടരുക. ഇതിന്റെ ഭാഗമായി എല്ലാ elite furnitureവിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സഹായകമാവുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ കോളജില്‍ പ്രവര്‍ത്തനമാരംഭിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കുന്നതു സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും പരിഹാരം ലഭിക്കാനും വിദഗ്ധോപദേശത്തിനും അപേക്ഷ സൗജന്യമായി ഓണ്‍ലൈനില്‍ സമര്‍പിക്കാനും കോളജ് പ്രവര്‍ത്തന സമയത്ത് ഫെസിലിറ്റേഷന്‍ സെന്ററിനെ ആശ്രയിക്കാം. ഫോണ്‍: 0496 2536125.

vtk bank - Copy